-
കടമ
- കടപ്പാട്
- ബാധ്യത
-
കടുമ
- കടുവായിരിക്കുന്ന സ്ഥിതി, കടുപ്പം, കഠിനത, ഉഗ്രത, രൂക്ഷഭാവം
- ഉൾക്കരുത്ത്, മനസ്സിൻറെ ഉറപ്പ്
-
കുടിമ
- പാർപ്പ്, വാസം
- കുടിയാനവൻറെ അവസ്ഥ, കുടിയായ്മ, മറ്റൊരാളുടെ വസ്തുകൊണ്ടുള്ള ഉപജീവനം
- ഒരു നിശ്ചിതകാലത്തേയ്ക്ക് പണയത്തിന്മേൽ വസ്തു കൈവശം വയ്ക്കൽ
- കർഷകവൃത്തി
- വസ്തുകൈവശക്കാരുടെ സംഘം
-
കുടുമ
- അഗ്രം
- കട്ടളച്ചുഴിയിലേക്ക് നീണ്ടുനിൽക്കുന്ന കതകിൻറെ പുച്ഛം
-
കുടുമി1
- കുടുമ
-
കുടുമി2
- പാമ്പാട്ടി
- കുടുമിച്ചെട്ടി
- പാമ്പിനെപ്പിടിക്കുന്നവൻ
-
കുട്ടമ്മ
- വധുവിനു സഹായിയായി നിൽക്കുന്ന സ്ത്രീ
-
കെടുമ
- കെടുമതി
-
കൊടുമ
- പാപം
- കൊടിയ അവസ്ഥ, ക്രൂരത, ഭയങ്കരത, കടുപ്പം, കൊടുപ്പം
- പരുപരുപ്പ്
- അനീതി, അക്രമം
- കുസൃതി, വികൃതി