-
ഈശകോൺ, -കോണം
- ഈശൻറെ ആധിപത്യമുള്ള ദിക്ക്, വടക്കേദിക്ക്
-
കണം1
- തിപ്പലി
- തുള്ളി
- വളരെ ചെറിയ അംശം, തരി
- ധാന്യങ്ങളുടെ കണ്ണ്
- അഗ്നി, രത്നം മുതലായവയുടെ അംശം
-
കണം2
- കൂട്ടം, കൂട്ടസദ്യ
-
കണം3
- നിമിഷം
-
കാണം1
- പുരാതന ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു സ്വർണനാണയം
- സംഭാവന, കാണിക്ക'
- നികുതി, കരം
- വരൻ വധുവിൻറെ വീട്ടുകാർക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെൺപണം
- വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് ആ പലിശ പാട്ടത്തിൽ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാർഥം
- കൈക്കാണം = കൈക്കൂല
- തോട്ടക്കാണം = ഭൂമികൾ കൈമാറുമ്പോൾ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക
- ഒപ്പുകാണം = പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ വസ്തുവാങ്ങുന്ന ആൾ ജന്മിക്കുനൽകുന്ന ആചാരപ്പണം
- സാക്ഷിപ്പടി കുഴിക്കാണം = ഭൂമിയിൽചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്) നൽകുന്ന പ്രതിഫലം
- കുറ്റിക്കാണം = ഭൂമിയിൽനിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരിൽ സർക്കാരിനോ ഭൂവുടമയ്ക്കോ നൽകേണ്ട തുക
-
കാണം2
- ചക്ക്
- ചക്കളവ്, ഒരു ചക്കിൽ കൊള്ളുന്നത്
-
കിണം
- തഴമ്പ്, ഉണങ്ങിയ വ്രണത്തിൻറെയും മുറിവിൻറെയും മറ്റും പാട്
- മറുക്
- ചർമത്തിൽ ഉണ്ടാകുന്ന തടിപ്പ്, മുഴ
- തടികളിൽ കാണാറുള്ള കൃമി
-
കീണം
- ഗർവം
- ക്ഷീണം. കിണാന്തം = ക്ഷീണം
- ദുരിതം, കഷ്ടപ്പാട്
- താഴ്ച
-
കോടാലിക്കാണി, -കാണം
- വസ്തു നന്നാകിക്കൊള്ളണമെന്ന വ്യവസ്ഥയിൽ കൊടുക്കുന്ന പാട്ടം
-
കോണം1
- ഒരേ ബിന്ദുവിനെ മുറിച്ചുപോകുന്നതും തമ്മിൽചേർന്നു ഒന്നാകാത്തതുമായ രണ്ടു ഋജുരേഖകളുടെ സന്ധിയിലുണ്ടാകുന്ന മൂല
- വീണക്കമ്പി മീട്ടുന്നതിനുള്ള ഒരു ഉപകരണം