-
കണിക്കുക
- ഓലക്കുടച്ചട്ടം ഉണ്ടാക്കുക (ഇതു ചെയ്തിരുന്നത് കണിയാർ ആയിരുന്നു)
-
കാണിക്കുക
- കാണത്തക്കവണ്ണം ചെയ്യുക, കാണാൻ പ്രരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുക, കാട്ടുക
- ചെയ്യുക, പ്രവർത്തിക്കുക
- പ്രദർശിപ്പിക്കുക
- പ്രതികാരം ചെയ്യുക. (പ്ര.) കണ്ണുകാണിക്കുക = കണ്ണുകൊണ്ടു സൂചനകാട്ടുക. മുഖം കാണിക്കുക = രാജാവിനെ സന്ദർശിക്കുക. നഗരം കാണിക്കുക = മെത്രാൻറെ ശവശരീരം നഗരവീഥികളിൽക്കൂടി എഴുന്നെള്ളിക്കുക. വഴികാണിക്കുക = നയിക്കുക. തലകാണിക്കുക = പങ്കെടുത്തു എന്നുവരുത്തുക. കാണിച്ചുകൊടുക്കുക = പകരംചെയ്യുക
-
ഗണിക്കുക
- എണ്ണുക, എണ്ണിത്തിട്ടപ്പെടുത്തുക
- കണക്കു കൂട്ടുക, കണക്കാക്കുക
- (ജ്യോ.) ഗ്രഹനില മുതലായവ കണക്കുകൂട്ടി കണ്ടുപിടിക്കുക
- ഗുണദോഷങ്ങൾ നന്മതിന്മകൾ, ഏറ്റക്കുറച്ചിലുകൾ സ്വഭാവവിശേഷങ്ങൾ തുടങ്ങിയവയെ അധാരമാക്കി നിഗമനത്തിൽ എത്തിച്ചേരുക, തീരുമാനിക്കുക, വിചാരിക്കുക, ഊഹിക്കുക, മതിക്കുക