1. കണ്ടടം

    1. നാ.
    2. കണ്ണിൽപ്പെട്ട ഏതെങ്കിലും ഒരു ഇടം. (പ്ര.) കണ്ടംനിരങ്ങി = അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ
  2. കണ്ടേടം, കണ്ടിടം

    1. നാ.
    2. കണ്ട സ്ഥലം, കണ്ണിൽപ്പെട്ട ഏതെങ്കിലും ഇടം
    3. കണ്ടത്, മനസ്സിലാക്കിയത്
  3. കിണ്ടാട്ടം

    1. നാ.
    2. വഞ്ചന
    3. തുടരെ ചോദ്യം ചെയ്ത് രഹസ്യം ചോർത്തിയെടുക്കൽ, ഒറ്റുകൊണ്ടു വസ്തുതയറിയൽ
  4. കൊണ്ടാട്ടം1

    1. നാ.
    2. സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം
    3. ആദരിച്ചോ സന്തോഷിച്ചോ ഉള്ള തലകുലുക്കൽ
    4. ആഖോഷം, നേരമ്പോക്ക്
  5. കൊണ്ടാട്ടം1

    1. നാ.
    2. സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം
    3. ആഖോഷം, നേരമ്പോക്ക്
    4. ആദരിച്ചോ സന്തോഷിച്ചോ ഉള്ള തല കുലുക്കൽ
  6. കൊണ്ടാട്ടം2

    1. നാ.
    2. വറ്റൽ (കയ്പയ്ക്ക, ചുണ്ടയ്ക്ക മുതലായവ ഉപ്പും മറ്റും ചേർത്തുണക്കിയത്)
    3. ഒരു കറി ( മുതിരയും മറ്റും കൊണ്ടുണ്ടാക്കിയത്)
  7. കൊണ്ടോട്ടം

    1. നാ.
    2. കത്തുകളും മറ്റും ഒരു ദിക്കിൽനിന്നു മറ്റൊരു ദിക്കിലേക്ക് ഓട്ടക്കാർ വഴി എത്തിക്കുന്ന പഴയ വാർത്താവിതരണസമ്പ്രദായം
    3. = കൊണ്ടോട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക