-
കണ്ടർ
- നീലകണ്ഠൻ
- ഒരു പുരുഷനാമം
-
കണ്ടാറേ
- കണ്ടവാറേ, കണ്ടിട്ട്, കണ്ടപ്പോൾ
-
കുണ്ടറ
- നിലവറ
- ഭൂമിക്കടിയിൽ കെട്ടിയിട്ടുള്ള തടവുമുറി
- കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലം
-
കൗണ്ടർ1
- പ്രതിപ്രവർത്തനം നടത്തുന്ന, എതിർക്കുന്ന, എതിരായിട്ടുള്ള. ഉദാ: കൗണ്ടർകേസ്, കൗണ്ടർപത്രിക
-
കൗണ്ടർ2
- ബാങ്ക്, ബുക്കിങ് ഓഫീസ് തുടങ്ങിയവ ഇടങ്ങളിൽ പണം എണ്ണിവാങ്ങുന്നതിനും കൊടുക്കുന്നതിനും മറ്റുമുള്ള കിളിവാതിലോടുകൂടിയ സംവിധാനം
-
ഗൗണ്ടർ
- ഒരു ജാതി
- ഗ്രാമമുഖ്യൻ