1. കണ്ണിറ

    1. നാ.
    2. കൺപീലി
    3. കൺപോള
  2. കണ്ണീർ

    1. നാ.
    2. കണ്ണുനീർ, ദു:ഖംകൊണ്ടും മറ്റും കണ്ണിൽനിന്നു പുറപ്പെടുന്ന വെള്ളം. (പ്ര.) കണ്ണീർ ഒഴുക്കുക = ദു:ഖിച്ചു കരയുക; കണ്ണീർ കുടിപ്പിക്കുക = വ്യസനിപ്പിക്കുക, വിഷമിപ്പിക്കുക; കണ്ണീരുംകയ്യും ആവുക = ദു:ഖത്തിൽപ്പെടുക
  3. കണ്ണാറ, കണ്ണാറു

    1. നാ.
    2. ഞാറയുടെ വർഗത്തിൽപ്പെട്ട ഒരു പക്ഷി, വെളിർ
    3. കള്ളുകച്ചവടസ്ഥലം
  4. കണ്ണേറ്

    1. നാ.
    2. ദൃഷ്ടിദോഷം, കരിങ്കണ്ണ്, ഉദാ: കണ്ണേറു കഴിക്കുക = ദൃഷ്ടിദോഷം പരിഹരിക്കുക
    3. കടാക്ഷം, ദൃഷ്ടിപാതം
    4. ഏലാ, പാടം
  5. കണ്ണറ

    1. നാ.
    2. ദ്വാരം, ചെറിയ ദ്വാരം
  6. കൈനാറി

    1. നാ.
    2. മണമുള്ള ഒരുപൂച്ചെടി
  7. കണ്ണാർ

    1. നാ. ബ.വ.
    2. കണ്ടുകൂടാത്തവർ, ശത്രുക്കൾ
  8. കണ്ണാർ

    1. നാ.
    2. കലുങ്ക്
    3. നിലത്തിൻറെ ഒരു വിഭാഗം, ഏലാ. (തെ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക