-
കണ്ണി1
- മാലയിലെയോ ചങ്ങലയിലെയോ ഏറ്റവും ചെറിയ ഘടകം, ചങ്ങലവളയം
- വലയിലെ ഒരു കള്ളി, നൂൽക്കെട്ടുകൾക്കിടയിലുള്ള പഴുത്
- ഉപ്പു വിളയിക്കുന്ന ഓരുപാടത്തിൻറെ ഒരു ചെറിയ ഖണ്ഡം (കളം)
- കൈവിരലുകളിലെ സന്ധികൾ, സന്ധിവരകൾ
- വെറ്റിലക്കൊടിയുടെയും മറ്റും ചെറുശാഖ, ചിനപ്പ്, ഉദാ: ഇത്തിൾക്കണ്ണി, മുളകുകൊടിക്കണ്ണി
-
കണ്ണി2
- കണ്ണുകളുള്ളവൾ (സമാസത്തിൽ)
- വയറ് എന്നതിനോടുചേർന്ന് ഗർഭിണി എന്നർഥം, വയറ്റുകണ്ണി
- ചക്കര വാർക്കുന്നതിനു ഓലകൊണ്ട് ഉണ്ടാകുന്ന അച്ച്, ഓലക്കണ്ണി
-
കാച്ചാങ്കണ്ണ്, -കണ്ണി
- കാലിൻറെ കണ്ണയിലുണ്ടാകുന്ന ഒരു വ്രണം