-
കണ്ണൻ1
- (വലിയ) കണ്ണുള്ളവൻ, (സമാസത്തിൽ ഉത്തരപദമായി പ്രയോഗം
- കണ്ണുദോഷം ഉള്ളവൻ, കരിങ്കണ്ണൻ
- ഒരിനം മീൻ
- ഒരിനം വാഴ
- ഒരിനം ചേമ്പ്, (ഇലയിൽ കണ്ണ് പോലെ അടയാളം.)
-
കണ്ണൻ2
- കൃഷ്ണൻ
-
കണ്ണൻ ദേവൻ കമ്പനി
- ആനമലയിൽ കണ്ണൻ തേവൻ എന്ന മന്നാൻ നേതാവിൻറെ പ്രദേശത്ത്, തിരുവിതാങ്കൂർ മഹാരാജാവിൻറെ അനുമതിയോടെ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മണ്രാ 1877-ൽ തേയിലകൃഷിക്കും മറ്റുമായി ആരംഭിച്ച കമ്പനി