-
അന്തർഘണം, -ഘനം, -ഘാതം
- വീട്ടിൻറെ മുമ്പിലുള്ള സ്ഥലം, മുറ്റം
-
കത്തം1
- തോള്, ഭുജം
-
കത്തം2
- മുസ്ലീങ്ങൾ മരിച്ചവരെ ഉദ്ദേശിച്ചു നടത്തുന്ന അന്തിമകർമം. കത്തം ഓതൽ = ഖുർ ആൻ പാരായണം ചെയ്യൽ; (പ്ര.) കത്തം ഓതുക = കഥ കഴിക്കുക; കത്തപ്പുര = ശവക്കല്ലറയ്ക്ക് അടുത്തു കത്തം ഓതുന്നതിനു കെട്ടിയുണ്ടാക്കുന്ന പുര
-
കതം
- കോപം
- ബലം
- പഞ്ഞം
- തേറ്റാമരം
-
കഥം
- എങ്ങനെ = കഥമപി
-
കദം
- , "വെള്ളം നൽകുന്നത്"
- മേഘം
-
കാതം
- ഒരു ദൈർഘ്യമാനം (പല നീളയളവുകളെ കുറിക്കുന്നത്), ഒരു യോജന
-
കുതം1
- കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ
- കഴിവ്
- ബലം. ഉദാഃ തോണിക്കു കുതമുണ്ട്
- സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
- ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്
-
കുതം2
- ഗുദം (ഗ്രാമ്യം)
-
കുതം3
- തുമ്മൽ