-
കതിര
- നെൽപ്പാടങ്ങളിൽ വളരുന്ന ഒരുജാതി കള
-
കതിര്, കതിർ
- സൂര്യൻ
- ഒരു മർമം
- പ്രകാശം, ശോഭ
- രശ്മി, കിരണം
- നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല
-
കതിർ1
- "കതിർക്കുക" എന്നതിൻറെ ധാതുരൂപം.
-
കതിർ2
- കതിര്
-
കത്തിരി1
- കത്തിരിയുടെ രൂപത്തിൽ പിണച്ചുള്ള കെട്ട്
- കത്തിരിപ്പൂട്ടുപോലുള്ള തലയിൽക്കെട്ട്. (പ്ര.) കത്തിരിയും പച്ചിലയും പോളെ പറ്റുക. കത്തിരിപ്പൂട്ട് = കത്രികപ്പൂട്ട്
-
കത്തിരി2, കത്തരി
- വഴുതിനയിൽ ഒരിനം
-
കദ്രു1
- പിംഗളനിറമുള്ള, തവിട്ടുനിറമുള്ള
- പുള്ളികളുള്ള
-
കദ്രു2
- സ്വർണം
- പ്ലാശ്
- ദക്ഷപുത്രി, കശ്യപൻറെ ഭാര്യ, നാഗങ്ങളുടെ മാതാവ്
-
കാതര
- ഭീരുത്വമുള്ള, ധൈര്യമില്ലാത്ത, ഭയശീലമുള്ള
- സങ്കടമുള്ള, വേദനയുള്ള, പാരവശ്യമുള്ള
- ഉലയ്ക്കപ്പെട്ട, വ്യാകുലമായ, പരിഭ്രമിച്ച, കുഴങ്ങിയ
- (ഭയംകൊണ്ടും മറ്റും) ചഞ്ചലമായ, ഇളകുന്ന
-
കാത്തിരി
- ആയുധം