1. കണ്ണൻ ദേവൻ കമ്പനി

    Share screenshot
    1. ആനമലയിൽ കണ്ണൻ തേവൻ എന്ന മന്നാൻ നേതാവിൻറെ പ്രദേശത്ത്, തിരുവിതാങ്കൂർ മഹാരാജാവിൻറെ അനുമതിയോടെ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മണ്രാ 1877-ൽ തേയിലകൃഷിക്കും മറ്റുമായി ആരംഭിച്ച കമ്പനി
  2. കണ്ണൻ1

    Share screenshot
    1. (വലിയ) കണ്ണുള്ളവൻ, (സമാസത്തിൽ ഉത്തരപദമായി പ്രയോഗം
    2. കണ്ണുദോഷം ഉള്ളവൻ, കരിങ്കണ്ണൻ
    3. ഒരിനം മീൻ
    4. ഒരിനം വാഴ
    5. ഒരിനം ചേമ്പ്, (ഇലയിൽ കണ്ണ് പോലെ അടയാളം.)
  3. കണ്ണൻ2

    Share screenshot
    1. കൃഷ്ണൻ
  4. കണ്ണിണ

    Share screenshot
    1. ഇരുകണ്ണുകളും
  5. കണ്ണുവെട്ടത്ത്, കൺ-, കണ്ണിൻ-

    Share screenshot
    1. കൺ മുമ്പിൽ, നോട്ടപ്പാടിൽ, കാഴ്ച്ചപ്പാടിൽ, സാന്നിധ്യത്തിൽ
  6. കനന

    Share screenshot
    1. ഒറ്റക്കണ്ണുള്ള
  7. കനാൻ

    Share screenshot
    1. പാലസ്തീൻ
  8. കനോന

    Share screenshot
    1. കാനോന
  9. കന്നി

    Share screenshot
    1. കന്യക
    2. മലയാളവർഷത്തിൽ (കൊല്ലവർഷത്തിൽ) രണ്ടാമത്തെ (മലബാർ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയിൽ സൂര്യൻ നിൽക്കുന്ന കാലം
    3. (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാൽ)
    4. (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട്
    1. കന്നികാച്ചൽ, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയിൽ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം)
  10. കന്ന്

    Share screenshot
    1. കെട്ട്
    2. പശു, എരുമ, ഒട്ടകം മുതലായ മൃഗങ്ങളുടെ കുട്ടി
    3. കന്നുകാലി
    4. പോത്ത്, എരുമ, ഉദാ: ഒരു ഏരുകന്ന് (പോത്ത്)
    5. വാഴത്തൈ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക