-
കന്നൻ1
- മുട്ടാള, തെമ്മാടി
-
കന്നാൻ
- ഒരു ജാതി, മൂശാരി, (സ്ത്രീ.) കന്നാത്തി; (പ്ര.) കന്നാൻ ഉല, കന്നാരിറ = കന്നാന്മാരുടെ മേൽ ചുമത്തിയിരുന്ന ഒരു പഴയ കരം; കന്നാൻ വലങ്കയർ = കന്നാന്മാരുടെമേൽ ചുമത്തിയിരുന്ന ഒരു പഴയ കരം, 1865-ആമാണ്ട് നിറുത്തൽ ചെയ്തു
-
കാനീനൻ
- കർണൻ
- കന്യ്കയായിരിക്കുമ്പോൾ ജനിക്കുന്ന പുത്രൻ (സ്ത്രീ.) കാനീനി
- വേദവ്യാസൻ
-
കുന്നൻ
- ഒരിനം വാഴ
- കുന്നിൻപുറത്തു ജീവിക്കുന്നവൻ
- അപരിഷ്കൃതൻ, അറിവില്ലാത്തവൻ
- കുന്തുന്നവൻ, വിരലൂന്നി നടക്കുന്നവൻ
- കണ്ടൻപൂച്ച
-
കോന്നൻ
- ഒരു പുരുഷനാമം