1. കപാലം

    1. നാ.
    2. മൂശ
    3. ഭാഗ്യം
    4. ആമയോട്ടി
    5. തലയോട്
    6. പരന്ന അസ്ഥി
    7. ഭിക്ഷാപാത്രം
    8. ഉടഞ്ഞ മൺപാത്രത്തിൻറെ ഭാഗം, ഉടകലം
    9. ദേവന്മാർക്കു പുരോഡാശം അർപ്പിക്കുന്ന ഇഷ്ടിക
    10. മുട്ടയുടെ തോട്
    11. ഒരിനം കുഷ്ഠം, കാപാലികം, കാപാലം, കറുത്തും ചുവന്നും കപാലാകൃതിയിൽ ഉള്ളത്
    12. കൂട്ടം, ശേഖരം
    13. തുല്യനിരയിൽ ഉള്ളവർ തമ്മിൽ ചെയ്യുന്ന സന്ധി, കലത്തിൻറെ ഓടുകൾ എന്നപോലെ ചേർത്താൽ ചേരാത്ത സന്ധി
    14. ഒരു അസ്ത്രം
  2. കാപാലം

    1. നാ.
    2. ഒരിനം വെള്ളരി
    3. പുരാണങ്ങളിൽ പ്രസ്തുതമായ ഒരായുധം
    4. കർക്കടവൃക്ഷം, കാട്ടുനെല്ലി
    5. കാപാലകുഷ്ഠം
    6. കപാലം കയ്യിൽപിടിച്ചുകൊണ്ടുള്ള ശിവൻറെ നൃത്തം
  3. കപോലം

    1. നാ.
    2. കവിൾത്തടം
  4. കപ്പാലം

    1. നാ.
    2. വഴിക്കു വിലങ്ങനെ വെള്ളം ഒഴുകുവാനുള്ള ചാലിൻറെ മുകളിലുള്ള പാലം, കലുങ്ക്, ഓവുപാലം (പ.മ.)
  5. കാപിലം

    1. നാ.
    2. ഒരു ജന്യരാഗം
    3. ഒരു ഉപപുരാണം
    4. കപിലവർണം, കുരാൽനിറം
    5. കപിലമുനി പ്രചരിപ്പിച്ച ശാസ്ത്രം, സാങ്ഖ്യദർശനം
    6. വാരാണസിയിലെ ഒരു പുണ്യതീർഥം
    7. കുശദീപിലെ ഏഴു ഭൂവിഭാഗങ്ങളിൽ (വർഷങ്ങളിൽ) ഒന്ന്
  6. കുപലം

    1. നാ.
    2. ലന്തമരം
  7. കൊപ്പ്2, കൊപ്പിൾ, കൊപ്പുളം, കൊപ്പുൾ

    1. നാ.
    2. പൊക്കിൾ
    3. കുമള
    4. തൊലിമേൽ നീരുനിറഞ്ഞുണ്ടാകുന്ന കുമിള
  8. കപിലം

    1. നാ.
    2. അഗ്നി
    3. പിച്ചള
    4. അറബിക്കുന്തുരുക്കം
    5. കുരാൽ നിറം, ഒട്ടകക്കഴുത്തിലെ രോമത്തിൻറെ നിറം
    6. (കുരാൽ നിറമുള്ള) നായ്
    7. മഹാമേരുവിൻറെ പടിഞ്ഞാറുവശത്തുള്ള ഒരു പർവതം
    8. കുശദ്വീപത്തിലെ ഒരു രാജ്യം
  9. കപ്പളം

    1. നാ.
    2. ഓമ, പപ്പര, കപ്പയാവണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക