1. കപ്പി1

    1. നാ.
    2. വലിയ ഭാരമുള്ള സാധനം ഉയർത്തുന്നതിനുള്ള യന്ത്രം
    3. അറ്റം
    4. അരി മുതലായവ പൊടിച്ചതിൻറെ തരങ്ങ്, ഉദാ: കപ്പികാച്ചുക
    5. കിണറ്റിൽനിന്നു വെള്ളം കോരിന്നതിനുപയോഗിക്കുന്ന റാട്ട്
  2. കപ്പി2

    1. -
    2. "കപ്പുക" എന്നതിൻറെ ഭൂതരൂപം.
  3. കാപ്പി1

    1. നാ.
    2. റുബിയേസി കുലത്തിൽപ്പെട്ടതും കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നതുമായ ഒരിനം ചെടി (ആഫ്രിക്കയിലും അറേബ്യയിലും ആദ്യമായി കൃഷിചെയ്യപ്പെട്ട ഈ ചെടി ഉഷ്ണമേഖലാരാജ്യങ്ങളിൽ ഇപ്പോൾ സർവസാധാരണമാണ്)
    3. കാപ്പിച്ചെടിയുടെ കുരു. കാപ്പിക്കുരു. അതു വറുത്തുപൊടിച്ച പൊടി കാപ്പിപ്പൊടി, അതുകൊണ്ടുണ്ടാക്കുന്ന പാനീയം
    4. കാപ്പി ഉൾപ്പെട്ടവിരുന്ന്, കാപ്പിസൽക്കാരം
  4. കാപ്പി2, കോ-

    1. നാ.
    2. മൂലഗ്രന്ഥത്തിൻറെ പകർപ്പ്, മുദ്രണം ചെയ്യപ്പെട്ടഗ്രന്ഥത്തിൻറെ പ്രതി. (പ്ര.) കാപ്പി (കോപ്പി) എഴുതുക = പകർത്തി എഴുതുക, കയ്യക്ഷരം നന്നാക്കുവാനായി കുട്ടികൾ കടലാസ്സിൽ എഴുതിപരിശീലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക