1. കപ്പൽ

    1. നാ.
    2. സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പൽ, ആവിക്കപ്പൽ, ജലയാനപാത്രം. സമാസത്തിൽ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പൽപണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പൽക്കാരൻറെ ജീവിതം കാറ്റടിച്ചാൽ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കൽപിച്ചതേ കിടയ്ക്കൂ, കപ്പൽപോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളൻ കപ്പലിൽ തന്നെ = കൂടെയുള്ളവർ തന്നെ കുഴപ്പക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക