1. കപ്യം

    1. നാ.
    2. കപ്പിയം, കള്ളം. ഉദാ: കപ്യക്കാരൻ
  2. കാപ്പിയം

    1. നാ.
    2. തമിഴ് കാവ്യം. അറം, പൊരുൾ, ഇൻപം, വീട് എന്നിവയെ പ്രതിപാദിക്കുന്നതും ഒരു നായകൻറെ ധീരകൃത്യങ്ങളെ വർണിക്കുന്നതുമായ കാവ്യം
  3. കുപ്പായം

    1. നാ.
    2. കഴുത്തിനുതാഴെ കാൽമുട്ടുകൾക്കുമീതെ ദേഹം മൂടത്തക്കവണ്ണം തയ്ച്ചുണ്ടാക്കുന്ന ഉടുപ്പ്, ഷർട്ട്, കോട്ട് മുതലായവ
    3. മുസ്ലിം സ്ത്രീകളുടെ ജാക്കറ്റ്, ചട്ട. (പ്ര.) കുപ്പായക്കുടുക്ക് = കുപ്പായത്തിലെ ബട്ടൺ. കുപ്പായക്കാരൻ = 1. ചട്ടക്കാരൻ, ആംഗ്ലോയിൻഡ്യൻ
    4. കുപ്പായം ധരിച്ചിട്ടുള്ളവൻ, പട്ടാളക്കാരൻ, ശിപായി. കുപ്പായമിടുക = 1. സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കുക, തൊപ്പിയിടുക
    5. ക്രിസ്തീയ പുരോഹിതനായി പട്ടമേൽക്കുക
  4. കുപ്യം

    1. നാ.
    2. പിച്ചാ ചെമ്പ് നാകം തുടങ്ങിയവ, നീചലോഹം (സ്വർണം വെള്ളി എന്നിവ ഒഴിച്ചുള്ള ലോഹങ്ങൾ)
    3. വെളി
    4. വനവിഭവങ്ങൾ, മലഞ്ചരക്കുക. (പ്ര.) കുപ്യങ്ങൾ = 1. സാരദാരുവർഗം (കാതലുള്ള മരങ്ങൾ)
    5. വേണുവർഗം (മുളകൾ)
    6. വല്ലിവർഗം (വള്ളികൾ)
    7. വൽകവർഗം (തൊലികൾ)
    8. കയറ്റുനാരുകൾ
    9. എഴുതുവാനുള്ള ഓല
    10. പുഷ്പങ്ങൾ
    11. ഔഷധവർഗം
    12. കാളകൂടാദിവിഷങ്ങൾ
    13. സർപ്പകീടാദികൾ
    14. മൃഗപക്ഷിപശുവ്യാളങ്ങൾ ഇവയുടെ തോൽ
    15. കാരിരുമ്പ്, പിച്ചള മുതലായ ലോഹങ്ങൾ
    16. കുട്ടവട്ടികൾ, മൃത്തികാഭാണ്ഡങ്ങൾ (കുടം കലം മുതലായവ)
    17. കരി ചാമ്പൽ വിറക് പുല്ല് മുതലായവ
  5. കോപ്പായം

    1. നാ.
    2. നഷ്ടം
  6. കോപ്പിയം1

    1. നാ.
    2. കൽത്തൂണിൻറെയും ഭിത്തിയുടെയും മറ്റും മുകളിൽ കോണാകൃതിയിലോ വർത്തുളമായോ നിർമിക്കുന്ന ആവരണം
  7. കോപ്പിയം2

    1. നാ.
    2. രഹസ്യം
  8. കോപ്യം

    1. നാ.
    2. നെയ്ത്തിനുള്ള സാധനസാമഗ്രികൾ
  9. കപ്പിയം

    1. നാ.
    2. മോഷണം, കള്ളം, ഉദാ: കപ്പിയം പറയുക, കപ്പിയക്കാരൻ
  10. ഗോപ്യം

    1. നാ.
    2. രഹസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക