1. കമത്തുക

    1. ക്രി.
    2. കമിഴ്ത്തുക. (പ്ര.) കമത്തുക = പറ്റിക്കുക, വഞ്ചിക്കുക; (പ്ര.) കമത്തിയടിക്കുക = തോൽപ്പിക്കുക; കമിഴ്ത്തിയും മലത്തിയും പരിശോധിക്കുക = സൂക്ഷ്മമായി പരിശോധിക്കുക; കമത്ത് = മുകൾകമത്ത് ( പുരമേയുമ്പോൾ കൂരയുടെ മുകളറ്റത്തെ കമിഴ്ത്തോല); കമത്തുപണി = നശിപ്പിക്കൽ, പറ്റിക്കൽ, ചതിക്കൽ
  2. കാമദുഘ1

    1. വി.
    2. കാമത്തെ നൽകുന്ന, എല്ലാ ആഗ്രഹങ്ങളെയും പ്രദാനംചെയ്യുന്ന
  3. കാമദുഘ2

    1. നാ.
    2. കാമധേനു
  4. കമിഴ്ത്തുക, കമത്തുക, കമു-

    1. ക്രി.
    2. കമിഴത്തക്കവണ്ണം ചെയ്യുക, മുകൾഭാഗം താഴെയാകത്തക്കവണ്ണം മറിക്കുക, ഉദാ: വള്ളം കമിഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക