1. കമ്പം1

    1. നാ.
    2. തൂണ്, സ്തംഭം
    3. വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്
    4. കഴ, ഞാണിന്മേൽ വിളക്കു നിറുത്തുന്ന തൂണ്
    5. വെടിക്കെട്ടിനുള്ള തൂണ്
    6. വെടിക്കെട്ട്
    7. ഒരു ധാന്യം, ചെന്തിന
    8. വടം, കയറ്, താരത. കമ്പ
  2. കമ്പം2

    1. നാ.
    2. പുരപണിയിൽ ഭിത്തിയുടെവശത്തു ചെയ്യുന്ന ഒരു അലങ്കാരപ്പണി (ഈ അർത്ഥത്തിൽ കമ്പ, കമ്പ് എന്നും രൂപങ്ങൾ)
  3. കമ്പം3

    1. നാ.
    2. ഇളക്കം, വിറയൽ
    3. ഭയം, സംഭ്രമം
    4. ഭ്രാന്ത്
    5. അസംബന്ധം
    6. അത്യധികമായ താത്പര്യം, ഭ്രമം
    7. ഭൂമികുലുക്കം, (പ്ര.) കമ്പം പിടിക്കുക = പരിഭ്രമിക്കുക, കൊതിപിടിപ്പിക്കുക, ഭ്രമം ഉണ്ടാക്കുക
  4. കുമ്പം

    1. നാ.
    2. കുടം (പ.മ.)
    3. ഒരു അളവുപാത്രം, ഇടങ്ങഴി
    4. വള്ളക്കാർക്ക് പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങൾ ഇട്ടുസൂക്ഷിക്കുന്നതിനുള്ള കുഴൽപോലെയുള്ള പാത്രം
    5. കന്നുകാലികൾക്കു വെള്ളം കൊടുക്കുന്നതിനുപയോഗിക്കുന്ന ഒരുപകരണം, ഒട്ടം
  5. കൂമ്പം

    1. നാ.
    2. കൂമ്പാരം
  6. ഖംഭം, കമ്പം

    1. നാ.
    2. സ്തംഭം
    3. വിളക്കുകാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക