-
കമ്പം1
- തൂണ്, സ്തംഭം
- വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്
- കഴ, ഞാണിന്മേൽ വിളക്കു നിറുത്തുന്ന തൂണ്
- വെടിക്കെട്ടിനുള്ള തൂണ്
- വെടിക്കെട്ട്
-
കമ്പം2
- പുരപണിയിൽ ഭിത്തിയുടെവശത്തു ചെയ്യുന്ന ഒരു അലങ്കാരപ്പണി (ഈ അർത്ഥത്തിൽ കമ്പ, കമ്പ് എന്നും രൂപങ്ങൾ)
-
കമ്പം3
- ഇളക്കം, വിറയൽ
- ഭയം, സംഭ്രമം
- ഭ്രാന്ത്
- അസംബന്ധം
- അത്യധികമായ താത്പര്യം, ഭ്രമം
-
കുമ്പം
- കുടം (പ.മ.)
- ഒരു അളവുപാത്രം, ഇടങ്ങഴി
- വള്ളക്കാർക്ക് പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങൾ ഇട്ടുസൂക്ഷിക്കുന്നതിനുള്ള കുഴൽപോലെയുള്ള പാത്രം
- കന്നുകാലികൾക്കു വെള്ളം കൊടുക്കുന്നതിനുപയോഗിക്കുന്ന ഒരുപകരണം, ഒട്ടം
-
കൂമ്പം
- കൂമ്പാരം
-
ഖംഭം, കമ്പം
- സ്തംഭം
- വിളക്കുകാൽ