1. കമ്പിളി

    1. നാ.
    2. ഭോഷൻ
    3. ആട്ടുരോമം
    4. ആട്ടുരോമംകൊണ്ടുള്ള വസ്ത്രം, കരിമ്പടം
    5. കുഴപ്പം, ഏടാകൂടം
  2. കമ്പളി

    1. നാ.
    2. കമ്പിളി. (പ്ര.) കമ്പളിപ്പൂച്ചെടി = മൾബറിച്ചെടി
  3. കീമ്പിളി1

    1. വി.
    2. കനംകുറഞ്ഞ. ഉദാ: കീമ്പിള്ളിപ്പെണ്ണ്
  4. കീമ്പിളി2

    1. നാ.
    2. ഓലക്കാലിൻറെ വക്കിൽ നിന്നും കീറിയെടുക്കുന്ന നേരിയ നാര്, പൊളിക്കീറ്റ്
  5. കുമ്പിൾ1

    1. നാ.
    2. (താത്കാലികാവശ്യത്തിനുവേണ്ടി) ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന പാത്രം. "ഓണംവന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളിൽക്കഞ്ഞി" (പഴ.)
  6. കുമ്പിൾ2

    1. നാ.
    2. കുമ്പിൾ മരം, ഉമിത്തേക്ക്
  7. ഈമ്പിളി, കീമ്പിളി

    1. വി.
    2. കൃശമായ (നാമമായും പ്രയോഗം)
  8. കൂമ്പാള

    1. നാ.
    2. കമുകിൻ പൂങ്കുലയെ ആവരണം ചെയ്യുന്ന ഇളം മഞ്ഞ നിറത്തിലുള്ള പോള
    3. പാളകൊണ്ടുണ്ടാക്കിയ കൂർത്ത തൊപ്പി. കൂമ്പാളപ്രായം = (പെൺകുട്ടികളുടെ) ശൈശവം. (കൂമ്പാള കൗപീനമായി പെൺകുട്ടികൾ ധരിക്കാറുള്ളതിൽനിന്ന്). കൂമ്പാളപോലെയാവുക = (ആല.) വിളറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക