1. കമപി

    Share screenshot
    1. പു. ദ്വിതീയാ ഏകവചനം, ഏതോ ഒരാളിനെ, ഏതോ ഒരു വസ്തുവിനെ
  2. കമ്പി1

    Share screenshot
    1. "കമ്പിക്കുക" എന്നതിൻറെ ധാതുരൂപം.
  3. കമ്പി2

    Share screenshot
    1. നൂലുപോലെനീട്ടിയ ലോഹം, ഉദാ: തപാൽക്കമ്പി, എലക്റ്റ്രിക് കമ്പി
    2. കമ്പുപോലെ വണ്ണംകുറഞ്ഞുനീണ്ടുരുണ്ട ലോഹക്കട്ടി, ഉദാ: ജനൽക്കമ്പി, കമ്പിവടി
    3. വീണ, തംബുരു മുതലായവയുടെ തന്ത്രി
    4. കമ്പിക്കടുക്കൻ, ഒരു കർണാഭരണം, (പ്ര.) കമ്പി അലിക്കത്ത് = മുസ്ലീംസ്ത്രീകളുടെ ഒരു കർണാഭരണം
    5. കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി
    1. ഒരു വാദ്യോപകരണം, (പ്ര.) കമ്പിനീട്ടുക = കടന്നുകളയുക, കമ്പിപിണയുക = അബദ്ധത്തിൽച്ചാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക