1. കമ്മൾ

    1. നാ.
    2. = കൈമൾ
    3. നായന്മാരെ ബഹുമാനപൂർവം പരാമർശിക്കുന്ന പേര്, (പ.മ.)
    4. പാനേങ്കളിയിലെ ഒരു വേഷം
  2. കുമൾ, -മിഴ്

    1. നാ.
    2. കുമിൾ
    3. ഒരുതരം കൂൺ
  3. കുമിള, കുമ

    1. നാ.
    2. വായു ഉള്ളിൽക്കടന്നു ഗോളാകൃതിയിലായിത്തീർന്ന ദ്രവം, നീർപ്പോള. (പ്ര.) കുമിളയിടുക = കുമിളപോലെ പൊങ്ങിവരുക
    3. ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ, പഴുപ്പോ നീരോ ഉൾക്കൊള്ളുന്നത്
    4. കുമിളയുടെ ആകൃതിയിൽ ലോഹംകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കുന്ന അലങ്കാരവസ്തു. ഉദാഃ സ്വർണക്കുമിള
  4. കുമിൾ, കുമിഴ്

    1. നാ.
    2. ചീഞ്ഞഴുകിയ ജൈവവസ്തുക്കളിൽ മുളച്ചുണ്ടാകുന്ന ഹരിതകമില്ലാത്ത ഒരു സസ്യം, കൂണ്
    3. സസ്യങ്ങളെ ബാധിക്കുന്ന പൂപ്പുരോഗം
    4. കുമ്പിൾ എന്ന വൃക്ഷം
  5. കോമള

    1. വി.
    2. ഭംഗിയുള്ള
    3. മാർദവമുള്ള
    4. മാധുര്യമുള്ള, സൗമ്യമായ
    5. ഇളപ്പമുള്ള
    6. വേഗം മായുന്ന
    1. നാ.
    2. ഒരുതരം ഈന്തപ്പഴയം
  6. കോമാളി

    1. നാ.
    2. വിദൂഷകൻ, വികടൻ
    3. വിദ്ദി. കോമാളിത്തം = വിഡ്ഡിത്തം, കോമാളിയുടെതുപോലുള്ള പെരുമാറ്റം
  7. കൈമൾ

    1. നാ.
    2. കയ്മൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക