1. കയ്

    1. നാ.
    2. കൈ
  2. കായ്, -യ, -യി

    1. നാ.
    2. പുഷ്പത്തിലെ ഗർഭകോശം വളർന്നു പാകമായിത്തീരുന്ന വസ്തു, ഫലം. ഉദാ: തേങ്ങാ, മാങ്ങാ, വാഴയ്ക്കാ, ഏലക്കായ് ഇത്യാദി
    3. വാഷയ്ക്കാ
    4. കായ്പോലെയുള്ള വസ്തു
    5. ചൂതുകളിക്കുള്ള കുരു
    6. തഴമ്പുപാട്
  3. കയ1

    1. വി.
    2. മെലിഞ്ഞ
    3. വലിയ
    4. ഇളയ
  4. കയ2

    1. നാ.
    2. പുൽക്കുണ്ട്, വയ്ക്കോൽക്കൂമ്പാരം, തുറു, പുല്ലുംകയ (പ.മ.)
  5. എതിർകൈ, -കയ്യ്

    1. നാ.
    2. എതിർപ്പ്
    3. എതിരാളി, എതിരായി പ്രവർത്തിക്കുന്നവൻ
    4. എതിരായുള്ള പ്രവൃത്തി, മറുകയ്യ്, പ്രതിവിധി
  6. ഗയ

    1. നാ.
    2. ബീഹാറിലുള്ള ഒരു പുണ്യസ്ഥലം, ഗയനെന്നമഹർഷിയുടെ അധിവാസംകൊണ്ട് പാവനമായത്
  7. കയ്യൂക്ക്, കൈയ്-

    1. നാ.
    2. കൈക്കരുത്ത്, ശേഷി; കയ്യൂക്കുള്ളവൻ കാര്യക്കാരൻ. (പഴ.)
  8. കയ്യൊഴിവ്, കൈയ്-

    1. നാ.
    2. കൈക്കൊഴിവ്, വേലയിൽ ഉൾപ്പെടാതിരിക്കൽ, സാവകാശം, വിശ്രമം
    3. വിട്ടുമാറൽ, ചുമതലയിൽനിന്നു ഒഴിഞ്ഞുമാറൽ
  9. കയ്യ്

    1. നാ.
    2. കൈയ്, കൈ, സമാസത്തിൽ "കയ്" എന്നെല്ലാം രൂപങ്ങൾ
    3. അഭ്യാസം, മുറ, പ്രയോഗം, പ്രവർത്തനം
    4. ചുമതല, പങ്ക്, പ്രാധാന്യം
  10. കയ്യോടെ, കൈയ്-

    1. അവ്യ.
    2. അപ്പോൾത്തന്നെ, ഉടനേതന്നെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക