1. കയ്യേറുക

    1. ക്രി.
    2. അന്യായമായി സ്വാധീനപ്പെടുത്തുക, കടന്നു കയറുക
  2. കയറുക

    1. ക്രി.
    2. മുകളിലേക്കുപോകുക, ആരോഹണംചെയ്യുക
    3. പ്രവേശിക്കുക, ഉള്ളിൽക്കടക്കുക
    4. മുന്നേറുക
    5. വർധിക്കുക, കൂടുക, ഉദാ: അരിയുടെ വില കയറിപ്പോയി
    6. പരക്കുക, വ്യാപിക്കുക. (പ്ര.) കയറിയവർ = ഉയർന്നവർ
  3. കെട്ടിക്കേറുക, -കയറുക

    1. ക്രി.
    2. വിവാഹം കഴിഞ്ഞ് വരൻറെയോ വധുവിൻറെയോ വീട്ടിൽ കുടികയറുക
    3. ആവശ്യമില്ലാത്തിടത്ത് ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറിച്ചെല്ലുക
    4. രണ്ടുകൈകൊണ്ടും പിടിച്ചുകയറുക (തൂൺ, മരം എന്നിവയിലെന്നപോലെ)
    5. പെരുകുക (ജലം എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക