1. അമ്മാനക്കരു, -കായ്

    Share screenshot
    1. അമ്മാനയാടുന്നതിന് ഉപയോഗിക്കുന്ന പന്ത്
  2. ഉള്ളങ്കൈ, ഉള്ളംകൈ, -കൈയ്, -കയ്യ്

    Share screenshot
    1. കൈയുടെ അകം, കൈപ്പടം. (പ്ര.) ഉള്ളങ്കയ്യിൽ നെല്ലിക്കാപോലെ (അത്രത്തോളം സ്പഷ്ടം), ഉള്ളങ്കയ്യിൽനിന്നു രോമം പറിക്കുക = അസാധ്യകാര്യം ചെയ്യുക
  3. എതിർകൈ, -കയ്യ്

    Share screenshot
    1. എതിർപ്പ്
    2. എതിരാളി, എതിരായി പ്രവർത്തിക്കുന്നവൻ
    3. എതിരായുള്ള പ്രവൃത്തി, മറുകയ്യ്, പ്രതിവിധി
  4. കയ1

    Share screenshot
    1. മെലിഞ്ഞ
    2. വലിയ
    3. ഇളയ
  5. കയ2

    Share screenshot
    1. പുൽക്കുണ്ട്, വയ്ക്കോൽക്കൂമ്പാരം, തുറു, പുല്ലുംകയ (പ.മ.)
  6. കയി

    Share screenshot
    1. കഴി, ഒരുപിടി, ഒരു കൈയ്യിൽപ്പിടിക്കാവുന്നിടത്തോളം, ഉദാ: കയിചൂടി (നൂൽ)
  7. കയ്

    Share screenshot
    1. കൈ
  8. കയ്യ്

    Share screenshot
    1. കൈയ്, കൈ, സമാസത്തിൽ "കയ്" എന്നെല്ലാം രൂപങ്ങൾ
    2. അഭ്യാസം, മുറ, പ്രയോഗം, പ്രവർത്തനം
    3. ചുമതല, പങ്ക്, പ്രാധാന്യം
  9. കയ്യൂക്ക്, കൈയ്-

    Share screenshot
    1. കൈക്കരുത്ത്, ശേഷി; കയ്യൂക്കുള്ളവൻ കാര്യക്കാരൻ. (പഴ.)
  10. കയ്യൊഴിവ്, കൈയ്-

    Share screenshot
    1. കൈക്കൊഴിവ്, വേലയിൽ ഉൾപ്പെടാതിരിക്കൽ, സാവകാശം, വിശ്രമം
    2. വിട്ടുമാറൽ, ചുമതലയിൽനിന്നു ഒഴിഞ്ഞുമാറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക