1. കരക

    1. നാ.
    2. ആലിപ്പഴം
    3. പാവൽ, കയ്പ
  2. കാരക

    1. വി.
    2. ചെയ്യുന്ന, ഉണ്ടാക്കുന്ന, നടത്തുന്ന
  3. ഘുരിക

    1. നാ.
    2. ചീറുന്ന ശബ്ദം, ചീറ്റൽ
  4. ഖുരാക

    1. നാ.
    2. കുളമ്പുള്ള മൃഗം. (മൃഗങ്ങളെ പൊതുവെ കുറിക്കാനും പ്രയോഗം.)
  5. ഗ്രീക്ക്

    1. നാ.
    2. യ്വനൻ
    3. ഗ്രീക്കുഭാഷ
  6. ഗ്രീക്ക്

    1. വി.
    2. ഗ്രീസിനെസംബന്ധിച്ച
  7. കോരിക, -രിയ

    1. നാ.
    2. വെള്ളം കോരാനുള്ള പാത്രം
    3. ഒരിനം പാത്രം, ലോഹം കൊണ്ടും തടികൊണ്ടും മറ്റും നിർമിക്കുന്നത്
    4. മണ്ണുകോരാനുള്ള ഒരു ഉപകരണം
    5. ശിരസ്ത്രാണം
  8. കാരുക

    1. ക്രി.
    2. തുപ്പുക
    3. കരളുക
    4. കാർക്കിക്കുക
    5. പല്ലുകൊണ്ട് ചുരണ്ടിത്തിന്നുക
  9. കരിക്ക്

    1. നാ.
    2. ഇളം തേങ്ങ, ഇളനീര്. (പ്ര.) കരിക്കുകുത്തുക = നാളികേരം വിളവെത്തുന്നതിനുമുമ്പ് ഇട്ടുനശിപ്പിക്കുക, കരിക്കും കഞ്ഞിയും കുടിക്കുക = വിവാഹം നിശ്ചയിക്കുക
    3. കരിമ്പനയുടെ മടലിൻറെ ഇരുപുറവും കറുത്തമുള്ളുകൾ നിറഞ്ഞ വക്ക്
    4. അന്തി, ഉദാ: കരിക്കാവുക = സന്ധ്യയാവുക
  10. ഖരിക

    1. നാ.
    2. പൊടിച്ച കസ്തൂരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക