-
കരതല
- ഉള്ളംകൈ, കൈപ്പത്തിയുടെ അകവശം; (പ്ര.) കരതലാമലകം = ഉള്ളം കൈയിലിരിക്കുന്ന നെല്ലിക്ക, മുഴുവനും സ്പഷ്ടമായ സംഗതി
-
കരുതൽ
- മുങ്കൂട്ടിക്കാണൽ, ദീർഘദൃഷ്ടി
- അവധാനം, ശ്രദ്ധ, സൂക്ഷ്മത
- ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്, സമ്പാദ്യം, ഉദാ: കരുതൽധനം
- ഗണന, താത്പര്യം, ശുശ്രൂഷാ, സന്നദ്ധത, ഉദാ: അച്ഛനെപ്പറ്റിയുള്ള കരുതൽ മക്കൾക്ക്
-
കുരുത്തോല
- തളിരോല, തെങ്ങിൻറെയും മറ്റ് ഒറ്റത്തടി വൃക്ഷങ്ങളുടെയും വിടരാത്ത ഓല. (പ്ര.) കുരുത്തോല ഞായർ = ഈസ്റ്ററിനുമുമ്പുള്ള ഞായർ, ഓശാന ഞായറാഴ്ച. ഹോശാനപ്പെരുന്നാൾ, കുരുത്തോലപ്പെരുന്നാൾ = കുരുത്തോല ഞായർ
-
ക്രാധാലു
- കോപശീലമുള്ള
-
ഘൃതേളി
- പാറ്റ