1. കരഭം

    1. നാ.
    2. ഒട്ടകം
    3. ഒരു വൃത്തം
    4. ആനക്കുട്ടി
    5. ആനയുടെ തുമ്പിക്കൈ
    6. ഒട്ടകക്കുട്ടി (പൊടിപറപ്പിക്കുന്നത്)
    7. മണിബന്ധം മുതൽ ചെറുവിരൽ വരെ കൈത്തലത്തിൻറെ അരിക്, മണിബന്ധം തൊട്ടു വിരലുകളുടെ അടിഭാഗം വരെ
    8. ഒരു സുജന്ധദ്രവ്യം, നാഗുണം
    9. ശരീരമധ്യം
  2. ഗർഭം

    1. നാ.
    2. പുരുഷബീജവും സ്ത്രീയുടെ അണ്ഡവും സമ്യോജിച്ചുണ്ടാകുന്ന ഭ്രൂണം
    3. ഉദരത്തിൽ ഭ്രൂണം വളരുന്ന കാലഘട്ടം
    4. ഗർഭാശയം
    5. ഉൾവശം, അന്തർഭാഗം
    6. ഉള്ളിലുള്ളത് (പദാന്തത്തിൽ പ്രയോഗം)
    7. താമരയുടെ പുഷ്പകോശം
    8. നീരാവി ഉൾക്കൊണ്ടമേഘം, കാർമേഘം
    9. പരുവിൻറെ ഉള്ളിൽ ഉണ്ടാകുന്ന പഴുപ്പ്, ദുഷ്ട്
    10. ഭാവിഫലം അറിയുന്നതിനു കുട്ടികളുടെ കയ്യിൽ പുഷ്പം കൊടുത്തു തൊദുവിക്കാൻ രാശിചക്രം പോലെ വരയ്ക്കുന്ന കളങ്ങളിലൊന്നിൻറെ പേര്
    11. നാടകത്തിലെ പഞ്ചസന്ധികളിലൊന്ന്
    12. യമകത്തിൻറെ ഒരു വകഭേദം, രണ്ടാം പാദത്തെ മൂന്നാം പാദമായി അർത്ഥവ്യത്യാസത്തോടെ ആവർത്തിക്കുന്നത്
    13. മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി
    14. (ശിലപ.) ശ്രീകോവിലിനുള്ളിൽ വിഗ്രഹപ്രതിഷ്ഠയ്ക്കു മുമ്പുള്ള ഒരു ചടങ്ങ് (ഗർഭപാത്രമായി സങ്കൽപ്പിച്ച് ഒരു ചെമ്പുപാത്രം വയ്ക്കുന്നു)
    15. നൂറ്റിയെട്ടുപനിഷത്തുകളിൽ ഒന്ന്, ഗർഭംവയ്ക്കുക = തന്ത്രവിധിപ്രകാരം ശ്രീകോവിലിനുള്ളിൽ ഗർഭപാത്രം പ്രതിഷ്ഠിക്കുക. ഗർഭമഴിയുക, ഗർഭമലസുക = ഗർഭം പൂർത്തിയാകുന്നതിനുമുമ്പു നശിക്കുക
  3. ഗുരുഭം

    1. നാ.
    2. പൂയം നക്ഷത്രം
    3. ധനുരാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക