-
കറകറ
- കഠിനവസ്തുക്കൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പദം
-
കറുകറെ, -കറുനെ
- വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്
- ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകർന്ന്, വെറുപ്പോടെ
-
കിറുകിറ
- കിറുകിറമാതിരിയുള്ള ശബ്ദം
-
കിറുകിറു
- "കിറുകിറുക്കുക" എന്നതിൻറെ ധാതുരൂപം.
-
കുറുകുറാ1
- വളരെ നീളംകുറഞ്ഞമട്ടിൽ, ചെറുതു ചെറുതായി
- സാന്ദ്രത ഏറിയിരിക്കുന്ന മട്ടിൽ, കുറുകിയരൂപത്തിൽ
-
കുറുകുറാ2
- കുറുകുറു എന്നു ശബ്ദമുണ്ടാകും വിധത്തിൽ
-
കൊറുകൊറെ
- കൊറു കൊറു എന്നു ശബ്ദം കേൾക്കത്തക്കവിധം