-
കടൻ1
- കറുത്തത്, കേടുപിടിച്ചത്. ഉദാ: കറ്റനരി
-
കട്ടൻ
- ഉറച്ച
- കട്ടുള്ള, കമർപ്പുള്ള. ഉദാ: കട്ടൻ മരിച്ചീനി
- കടുപ്പം കൂടിയ, പാലുചേർക്കാത്ത. ഉദാ: കട്ടൻ കാപ്പി, കട്ടൻ ചായ ഇവയിലെന്നപോലെ
- പഴുക്കാത്ത, പച്ചയായ
-
കഠിന1
- പ്രയാസമുള്ള
- കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത
- ദയയില്ലാത്ത. ഉദാ: കഠിനഹൃദയൻ
- തീവ്രമായ, വർധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ
- പരുപരുത്ത, കർക്കശമായ
-
കഠിന2
- ഒരുതരം വെറ്റില
- ഒരു മധുരപലഹാരം
- ഒരുതരം കാവിമണ്ണ്, സുവർണഗൈരികം
- കൽക്കണ്ടം
- കാട്ടത്തി, പേയത്തി, തേരകം
-
കറ്റൻ2
- ശക്തൻ
- ഒരിനം പുലി
-
കറ്റോൻ
- കൽവി ഉള്ളവൻ, കറ്റവൻ, പഠിച്ചവൻ, വിദ്വാൻ
-
കാടൻ
- കാട്ടിൽപാർക്കുന്നവൻ, വനവാസി
- അപരിഷ്കൃതൻ. "കാടരോടും മൂഢരോടും ജ്ഞാനമുരയാതെ, ചേനയോടും ചേമ്പിനോടും ദേഹമുരയാതെ" (പഴ.)
- കേരളത്തിലെ ഒരു വനവാസിവർഗത്തിൽപ്പെട്ടവൻ (ചിലസ്ഥലങ്ങളിൽ ഉള്ളാടൻ എന്നും പറയുന്നു)
- കുറുക്കൻ. "കാടൻ ചത്താലും കണ്ണു കോഴിക്കൂട്ടിൽ" (പഴ.)
- കാട്ടുപന്നി
- കാട്ടിലേതായ
- അപരിഷ്കൃതനായ
-
കാട്ടൻ
- കാട്ടാളൻ (സ്ത്രീ.) കാട്ടത്തി
-
കിട്ടൻ1
- കൃഷ്ണൻ എന്നതിൻറെ തദ്ഭവം
-
കിട്ടൻ2
- കിട്ടം2