1. കലയം2

    1. നാ.
    2. കലശം. (പ്ര.) കലയക്കാരൻ - തെയ്യത്തിനു മദ്യകുംഭം വെയ്ക്കുന്ന ആളുടെ സ്ഥാനപ്പേര്. കലയൗരുളി = വലിയ വാവട്ടമുള്ള ഓട്ടുപാത്രം. കലയപ്പാന = കലശപ്പാത്രം, കലശക്കിണ്ടി
  2. കലായം1

    1. നാ.
    2. കലാശം. (പ്ര.) കലായക്കോട്ട = കലാശയക്കോട്ട (പ.മ.)
  3. കലായം2

    1. നാ.
    2. കളായം
  4. കല്യം

    1. നാ.
    2. ശുഭമായത്
  5. കല്ലായം

    1. നാ.
    2. മൂശാരിമാർ മൺകരുവിൻറെ നടുവിൽ വയ്ക്കുന്ന കമ്പി
  6. കളായം

    1. നാ.
    2. മലങ്കടല, കാട്ടുകടല (വാതത്തെ ഉണ്ടാക്കുന്നതിനാൽ)
    3. വട്ടച്ചണായി, ഒരുജാതി പയർ
    4. കായാവ് (കായാമ്പു)
    5. കറുത്തനിറം
  7. കളിയം1

    1. നാ.
    2. കൂത്ത് കൂടിയാട്ടം ദാസിയാട്ടം തുടങ്ങിയവയിൽ (വായ്ത്താരിയോടുകൂടിയ) പ്രത്യേകതരം കാൽവയ്പ്. (പ്ര.) കളിയൻവച്ചുതിരിയൽ = മിഴാവിന്നഭിമുഖമായിനിന്ന് ഓരോ കാൽ മുന്നോക്കംവച്ചും പിന്നോക്കംവച്ചും തിരിയൽ, കൂടിയാട്ടത്തിലെ ക്രിയാക്രമങ്ങളിൽ ഒന്ന്
  8. കാലായം

    1. നാ.
    2. കാലിൻറെ നീളം, വേഗം
  9. കാലിയം

    1. നാ.
    2. കലിയുഗം, ഒരു ലോഹം
  10. കാലേയം

    1. നാ.
    2. മരമഞ്ഞൾ
    3. പീതചന്ദനം
    4. കൃഷ്ണചന്ദനം
    5. താമരക്കുരു
    6. കസ്തൂരി മഞ്ഞൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക