1. കല്ല്

    1. നാ.
    2. രത്നം
    3. ചെങ്കല്ല്
    4. പാറക്കഷണം, പാറ, കരിങ്കല്ല്
    5. അരകല്ല് ആട്ടുകല്ല് തുടങ്ങിയവ
    6. മൈൽക്കുറ്റി സർവേക്കല്ല് തുടങ്ങിയവ
    7. ക്ഷൗരക്കത്തി തേക്കുന്നകല്ല്, ചാണക്കല്ല്
    8. കുളക്കടവിലെ കൽപ്പടവ്, അലക്കുകല്ല് മുണ്ടുനനയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്
    9. ക്ഷൗരം കഴിഞ്ഞതിൻറെ ശേഷം മുഖത്ത് ഉരയ്ക്കുന്ന പടിക്കാരം
    10. അശ്മരീരോഗത്തിൽ മൂത്രാശയത്തിലുണ്ടാകുന്ന കഠിനവസ്തു
    11. കഠിനവസ്തു
    12. പരൽ
  2. കല്ല1

    1. വി.
    2. ചെവികേൽക്കാത്ത
  3. കല്ല2

    1. നാ.
    2. ഈന്ത്
    3. മടലിരിഞ്ഞ അടയാളം
    4. തെങ്ങിൻറെയും മറ്റും വേരു കിളിർക്കുന്ന ഭാഗം
  4. കല്ല3

    1. നാ.
    2. മദ്യം, കല്ലക്കാരം = പനങ്കൽക്കണ്ട്
  5. കഴച്ചിക്കൽ, -കല്ല്

    1. നാ.
    2. ഗോലി
    3. കഴഞ്ചിക്കുരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക