-
കളി1
- -
-
ധാതുരൂപം കളിയ്ക്കുക.
-
കളി2
- നാ.
-
ഉല്ലാസത്തിനോ ആരോഗ്യത്തിനോ വേണ്ടി ഒറ്റയ്ക്കോ കൂട്ടായോ ഉപകരണങ്ങളോടുകൂടിയോ കൂടാതെയോ നടത്തുന്ന പ്രവർത്തനം, വിനോദം
-
നേരമ്പോക്ക്, തമാശ. "കണ്ടെങ്കിൽ കളി കണ്ടില്ലെങ്കിൽകാര്യം" (പഴ.)
- പ്ര.
-
കളിയാക്കുക = പരിഹസിക്കുക, തമാശപറഞ്ഞ് ക്ഷീണിപ്പിക്കുക
-
കളി3
- നാ.
-
മദ്യം
-
തേൻ
-
കഞ്ഞി
-
കറ
-
ചെളി, പശിമയുള്ള മണ്ണ്
-
കുമ്മായം കലക്കിയത്
-
കുഴമ്പ്, കൂട്ട്, ലേപനദ്രവ്യം
-
ചാറ്, പഴച്ചാറ്
-
അടയ്ക്കാക്കളി, പൈങ്ങ (ഈളയ അടയ്ക്ക) പൊളിച്ചു വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയെടുത്ത വെള്ളം വീണ്ടും തിളപ്പിച്ചു കുറുക്കിയെടുക്കുന്നത്, അടയ്ക്ക തിളപ്പിച്ചശേഷം കിട്ടുന്ന ഊറൽ
-
പഞ്ഞപ്പുല്ലുമാവു കുഴച്ചുണ്ടാക്കുന്ന ഒരുതരം പലഹാരം, മലവർഗക്കാരുടെ ഇടയിൽ പ്രചാരമുള്ളത്
-
കാളി1
- ക്രി.
-
"കാളുക" എന്നതിൻറെ ഭൂതരൂപം
-
കാളി2
- നാ.
-
പാർവതി
-
രാത്രി
-
അമരി
-
ത്രികോൽപ്പക്കൊന്ന
-
ഒരുതരം വാഴ
-
ഒരു സ്ത്രീ നാമം
-
മഷി
-
മണിത്തക്കാളി
-
തേക്കിട
-
ഒരിനം നെൽവിത്ത്
-
കറുപ്പുനിറം
-
യമൻറെ ഒരു സഹോദരി
-
ദുർഗയുടെ ഒരു രൂപം. "കാളിപ്പണം തൂളിപ്പോകും" (പഴ.) = ദേവൻറെ മുതലെടുത്താൽ നാശമുണ്ടാകും
-
കാർമേഘനിര
-
അപവാദം, അപഖ്യാതി
-
സത്യവതി, വ്യാസൻറെ മാതാവ് (കാളിന്ദിയിൽ മത്സ്യരൂപം ധരിച്ചുകിടന്നിരുന്ന അദ്രിയെന്ന അപ്സരസ്സ് വസുവിൻറെ ബീജം വിഴുങ്ങിയതിൽനിന്നുണ്ടായ പുത്രി)
-
പതിനാറു മഹാവിദ്യകളിൽ ഒന്ന്
-
പാമ്പിൻറെ നാലുവിഷപ്പല്ലുകളിൽ ഒന്നിൻറെ പേര് (കരാളി എന്നും)
-
അഗ്നിദേവതയുടെ ഏഴുജിഹ്വകളിൽ ഒന്ന്
-
ഭീമസേനൻറെ ഒരു ഭാര്യ, സർവഗതൻറെ മാതാവ്
-
പാൽപ്പുഴു
-
കരിം ജീരകം
-
തുവരി മണ്ണ്
-
കാളാഞ്ജനി
-
പെരും ജീരകം
-
ഒരുജാതിപ്പയറ്
-
പെൺപന്നി
-
ഗണ്ഡകാലീ, -കാളി
- നാ.
-
ഗണ്ഡകാരി