1. കഴല1

    1. നാ.
    2. അടിവയറും തുടയുമായി ചേരുന്ന ഭാഗം, ഒടുക്, ഊരുസന്ധി. "കട്ടിൽകാണുമ്പോൾ കഴല പനിക്കും" (പഴ.)
    3. ഊരുസന്ധിയിലെ നീർവീക്കം, പതക്കള
    4. നീര്, വീക്കം, മുഴ (തെ.തി.)
    5. പാമ്പുകടിയേറ്റുണ്ടാകുന്ന വേദന, കഴപ്പ്
  2. കഴല2

    1. നാ.
    2. തിരഞ്ഞെടുപ്പ്. ഉദാ: കസലപ്പെടുക
  3. എലിക്കുമ്പം, -ക്കുഴൽ

    1. നാ.
    2. എലിയെ പിടിക്കാൻ മുളങ്കുഴൽകൊണ്ടുണ്ടാക്കുന്ന ഒരുതരം ഉപകരണം
  4. കഴൽ

    1. നാ.
    2. അഴി
    3. തൊഴുത്തിൻറെ അഴിവാതിൽ
    4. കാൽ, കാൽച്ചുവട്. (പ്ര.) കഴൽപണിയുക, കഴൽകുമ്പിടുക, കഴല്വണങ്ങുക
    5. വേര്
    6. കടമ്പയിൽ കുറുകെ വയ്ക്കുന്ന കഴ, വേലികയറാനുള്ള പടി. ഉദാ: അഴിക്കഴൽ
    7. (കരിമ്പിൻ) തണ്ട്
    8. ചരക്ക്, ചെമ്പ് മുതലായ വലിയ പാത്രങ്ങൾ അടുപ്പത്തുനിന്നും വാങ്ങുന്നതിനുപയോഗിക്കുന്ന തണ്ട്
    9. വാൽ
  5. കൊഴൽ

    1. നാ.
    2. കുഴൽ
  6. കിഴല

    1. നാ.
    2. ഈളുവ
  7. കിഴലി

    1. നാ.
    2. മാംസം
  8. കീഴാൾ

    1. നാ.
    2. കീഴുദ്യോഗസ്ഥൻ
    3. കീഴിലുള്ള ആൾ, വരുതിയനുസരിച്ചു നടക്കുന്ന ആൾ, ആശ്രിതൻ
    4. സ്ഥാനമാനംകൊണ്ടോ ജാതികൊണ്ടോ താഴ്ന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക