-
കഴ1
- "കഴയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കഴ2
- വണ്ണംകുറഞ്ഞു നീണ്ടുരുണ്ട തടി. ഉദാ: തേക്കിൻ കഴ
- കമ്പ്
- വള്ളം ഊന്നുന്ന മുള, കഴുക്കോൽ
- വയലിൽ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള ചാൽ, മട, തൂമ്പ്
-
കഴക്കോൽ, കഴു-
- വള്ളം ഊന്നുന്നതിനുള്ള മുള
-
കഴാ(യി), കഴ
- കടമ്പ
- ഒരു നിലത്തിൽനിന്നു വെള്ളം കടത്തുന്നതിനു വരമ്പിലുള്ള ഓവ്, തൂമ്പ്, മട. (പ്ര.) കോട്ടുകഴായി = വരമ്പിൻറെ മൂലയിൽ ഉണ്ടാക്കുന്ന തൂമ്പ്
- ഭിത്തിയിലോ വേലിയിലോ ഉള്ള വിടവ്, വേലിപ്പുഴ
-
കഴി1
- "കഴിയുക" എന്നതിൻറെ ധാതുരൂപം.
-
കഴി2
- "കഴിക്കുക" എന്നതിൻറെ ധാതുരൂപം.
-
കഴി3
- കഴിവ്, ത്രാണി, സാധ്യത, ശേഷി
-
കഴി4
- നെയ്യേണ്ടുന്ന നൂല് പ്രത്യേക അളവിൽ ചുറ്റിക്കെട്ടിയത്
- നുകക്കൈ, നുകത്തിൻറെ തുളയിൽ ഇടുന്ന മരയാണി
- മച്ചുപലകകളുടെ വിടവു മറയത്തക്കവണ്ണം തുലാത്തിന്മേൽ വിലങ്ങനെ പണിതുകൊള്ളിക്കുന്ന പട്ടിക, തട്ടുപട്ടിക, ചേന്തി, തുലാക്കയ്യ്
- തൂമ്പായുടെയോ കോടാലിയുടേയോ കയ്യ്
-
കഴി5
- ഉപ്പളം
- കയം
- ഉപ്പിൽകലർന്നിരിക്കുന്ന അഴുക്ക്
- ചളി, ചളികലങ്ങിയ വെള്ളം
- ഓരുമണ്ണ്. ഉദാ: കഴിക്കണ്ടം, കഴിനിലം
-
കിഴ1
- "കിഴയ്ക്കുക" എന്നതിൻറെ ധാതുരൂപം.