-
കവാത്ത്
- നാ.
-
സൈനികർക്കു നൽകപ്പെടുന്ന പരിശീലനം, അണിനിരന്നു പദം വച്ചുനീങ്ങൽ. കവാത്തുചെയ്യുക, -പിടിക്കുക = സൈനികമുറകൾ പരിശീലിപ്പിക്കുക
-
നിവർന്നു ഞെളിഞ്ഞ് പട്ടാളക്കാരനെപ്പോലെ നടക്കൽ (പ്ര.) സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുക = പഠിച്ചതു പരിശോധകൻറെ (മേലധികാരിയുടെ) മുമ്പിൽ മറന്നുപോകുക
-
കാവത്ത്
- നാ.
-
കാച്ചിൽ. "ആപത്തും കാവത്തും കുറേശ്ശമതി" (പഴ.), കാച്ചിക്ക
-
കവിത
- നാ.
-
ഛന്ദോനിബദ്ധവും രസാത്മകവുമായ വാക്യം, കാവ്യം
-
കെട്ടുകഥ, നുണ
-
കവേത്ത
- നാ.
-
മേശയുടെ വലിപ്പ്
-
കാവതി, -വുതി
- നാ.
-
ക്ഷുരകൻ (തീയരുടെ). (സ്ത്രീ.) കാവതിച്ചി
-
കാവിതി
- നാ.
-
ക്ഷുരകൻ
-
കണക്കഞാതി
-
വെള്ളാളർക്കുള്ള സ്ഥാനനാമം
-
നികുതിപിരിക്കുന്ന ആൾ
-
കാവുതി
- നാ.
-
ക്ഷേത്രപരിചര്യ
-
ക്ഷുരകവൃത്തി, ക്ഷുരകൻ. താരത. കാവതി
-
കോവിദ
- വി.
-
അറിവുള്ള, പാണ്ഡിത്യമുള്ള, പരിചയമുള്ള, സാമർഥ്യമുള്ള
-
ഗോവിത്ത്
- നാ.
-
യുദ്ധവീരൻ
-
അസ്ത്രപ്രയോഗത്തിൽ സമർഥൻ
-
അശ്വകുശല, -കോവിദ
- വി.
-
കുതിരയെ ഇണക്കുന്നതിൽ സമർഥനായ