-
കപി, കവി
- നെല്ലി
- വിഷ്ണു
- രക്തചന്ദനം
- സൂര്യൻ
- ആന
-
കവി1
- "കവിയുക" എന്നതിൻറെ ധാതുരൂപം.
-
കവി2
- ചേനയും മറ്റും നടുന്ന തടം മൂടാനായി ഇടുന്ന ഇല
-
കവി3
- ബ്രഹ്മാവ്
- പക്ഷി
- സൂര്യൻ
- കവനം ചെയ്യുന്ന (കവിത എഴുതുന്ന) ആൾ
- കാവ്യം, കവിത, ശ്ലോകം. (പ്ര.) കവിവകച്ചൽ, കവിപാടൽ = കാവ്യരചന
-
കവി4
- കുരങ്ങ്
-
കാവി1
- കാവിമണ്ണ്
- കാവിമണ്ണിൻറെ നിറം
- കാവിവസ്ത്രം. (പ്ര.) കാവിമുക്കുക = വസ്ത്രങ്ങളിൽ കാവിഉപയോഗിച്ചു നിറംപിടിപ്പിക്കുക. കാവിഉടുക്കുക = സന്യസിക്കുക
- വെറ്റിലമുറുക്കുന്നതുകൊണ്ടു പല്ലിനുണ്ടാകുന്ന നിറം
-
കാവി2
- കപ്പലിൻറെ തലപ്പായ്
- വലിയപൊങ്ങുതടി
-
കാവി3
- കള്ള്
-
കാവി4
- ഒരുജാതി ചെറിയ പക്ഷി
-
ഗവി
- ഭക്ഷണം, വാക്ക്