-
കാട്
- നാ.
-
തീയ്
-
ധാരാളം മരങ്ങളും ലതകളും ചെടികളും തിങ്ങിവളർന്നുനിൽക്കുന്ന സ്ഥലം, പക്ഷിമൃഗാദികൾ അധിവസിക്കുന്നപ്രദേശം. (പ്ര.) കൊടുങ്കാട് = വലിയകാട്. കുറ്റിക്കാട് = അധികംപൊങ്ങിവളരാത്ത വൃക്ഷങ്ങളും ചെടികളും നിറഞ്ഞകാട്. വെട്ടുകാട് = കൃഷിഭൂമിയിൽ വളരുന്ന കുറ്റിക്കാട്. മണൽക്കാട് = മണൽ നിറഞ്ഞ മരുഭൂമി. പട്ടിക്കാട് = കുഗ്രാമം
-
ചെടികളും മരങ്ങളും മറ്റും സസ്യങ്ങളും. കാടുകെട്ടുക = ചെടികളും മരങ്ങളും വളർന്നുകയറി നിബിഡമാകുക
-
ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം
-
ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം
-
പൊളി, ഒഴികഴിവ്
-
കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം
- പ്ര.
-
കാടുകാട്ടുക = കുസൃതിത്തരം കാട്ടുക, ബഹളമുണ്ടാക്കുക
- നാ.
-
നിബിഡത
-
കിട്ട, കിട്ടെ
- അവ്യ.
-
അടുക്കൽ, സമീപം
-
പക്കൽ, അധീനത്തിൽ. കിട്ടെക്കിട്ട = വളരെ അടുത്ത്
-
ഗാഢ
- വി.
-
ഗാഹനം ചെയ്യപ്പെട്ട
-
മുറുകെ അമർത്തപ്പെട്ട
-
തീക്ഷ്ണതയുള്ള
-
ദൃഢമായ
-
ദുരൂഹമായ
-
നിബിഡമായ
-
കിടുകിട, -കിടെ
- അവ്യ.
-
വളരെ കിടുങ്ങുമാറ്, നടുങ്ങുമാറ്, ശക്തമായി ഉലയത്തക്കവണ്ണം
-
കിടുകിട എന്നു ശബ്ദം ഉണ്ടാക്കുമാറ്
-
കൂടക്കൂടെ, കൂടെ-
- അവ്യ.
-
പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ
-
ഖാട, ഖാടം
- നാ.
-
ശവമഞ്ചം
-
കറ്റ്2
- നാ.
-
കന്ന്
-
വൃഷണം. ഉദാ: കറ്റുടയ്ക്കുക
-
കരുത്ത്, ബലം
-
കട1
- -
-
"കടയുക" എന്നതിൻറെ ധാതുരൂപം.
-
കാഠ, -ക
- വി.
-
കഠമഹർഷിയെ സംബന്ധിച്ച, കഠമഹർഷിയാൽ നിർമിക്കപ്പെട്ട
-
യജുർവാദത്തിൻറെ കഠശാഖയെ സംബന്ധിച്ച
-
കാറ്റ്
- നാ.
-
ചലിക്കുന്ന അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിൻറെ പ്രവാഹം
-
വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്ത്യ ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നൽകുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിൻറെയും പ്രാണവായുവിൻറെയും സമ്മിശ്രം
-
വായു ഭഗവാൻ
-
പ്രാണൻ, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തിൽ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റിൽപ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോൾ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തിൽ വേണ്ടതുപോലെ പ്രവർത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങൾ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തിൽ ഏൽക്കുക. "കാറ്റുനന്നെങ്കിൽ കല്ലും പറക്കും, കാറ്റു ശമിച്ചാൽ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.)