-
കാട്ടുക
- കാഴ്ചയിൽപ്പെടുത്തുക, കാടിക്കുക
- പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക, കാണാനിടയാക്കുക
- ചെയ്യുക, പ്രവർത്തിക്കുക. ഉദാ: കുണ്ടാമണ്ടികാട്ടുക, നീചത്വംകാട്ടുക. "അരപ്പണി ആശാനേയും കാട്ടരുത്" (പഴ.)
- മനസ്സിലാക്കുക, ബോധ്യമാക്കിക്കൊടുക്കുക, തെളിയിക്കുക
- കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"
- കാട്ടിക്കൂട്ടുക = വല്ലവിധവും ചെയ്തുവയ്ക്കുക, ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപടി ചെയ്യുക, കണ്ടമാനം ചെയ്യുക, ഒരുവിധം ഒപ്പിക്കുക