-
കാന്തൻ
- ശിവൻ
- ചന്ദ്രൻ
- സുബ്രഹ്മണ്യൻ
- ഭർത്താവ്
- സുന്ദരൻ
-
കുന്തനെ
- കുന്തംപോലെ, അനങ്ങാതെ, സ്തംഭിച്ച്
- ചരിവില്ലാതെ, ലംബമായി
-
കുന്താണി
- അലവാങ്ക്
- ഒരുതരം വലിയ ഉരൽ
- ഉരലിനകത്തിട്ടിടിക്കുന്ന ധാന്യം പുറത്തേക്കുതെറിച്ചുപോകാതെ സൂക്ഷിക്കുന്ന വായ്ക്കൂട്ട്, ഉരൽപ്പെട്ടി
- ഒരു കാട്ടുമരം, മലന്തൊടപ്പ്
-
കുന്ദിനി
- താമരപ്പൊയ്ക
- മുല്ലപ്പൂക്കളുടെ കൂട്ടം
- താമരപ്പൂക്കളുടെ കൂട്ടം
-
കൂന്താണി
- ഒരു വൃക്ഷം
- കൂന്താലി
- ഒരുജാതി ഔഷധച്ചെടി
- വലിയ ഉരൽ
-
കോന്തൻ1, കോന്തച്ചാർ
- അൽപൻ, നിസ്സാരൻ
- വിഡ്ഡി
-
കോന്തൻ2
- ശ്രീകൃഷ്ണൻ
-
ഗണിതൻ
- കണക്കുശാസ്ത്രം അറിയുന്നവൻ
- നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നില കണക്കാക്കി ഫലം നിർണയിക്കുന്ന ശാസ്ത്രജ്ഞൻ, ജ്യൗതിഷി
-
ഗാന്ദിനി
- ഗംഗ
- ഒരു കാശിരാജകുമാരി
-
ഗോനാഥൻ
- കാള
- രാജാവ്
- കാലിസമ്പത്തിൻറെ ഉടമ