-
ഒക്കയും, -ക്കെയും
- ഒക്കവേ, എല്ലാം, സർവവും
-
കയം1
- ജലാശയത്തിലെ ആഴമുള്ള ഭാഗം, വലിയ ആഴം, വെള്ളക്കുഴി, കന്നിനെ കയം കാണിക്കരുത്. (പഴ.)
-
കയം2
- ഗജം, ആന (പ്ര.) കയമുകൻ = ഗജമുഖൻ, ഗണപതി
-
കായം1
- വാസസ്ഥലം
- മൂലധനം
- കൂട്ടം, സമൂഹം
- പ്രധാനനഗരം
- ലക്ഷ്യം, ഉന്നം
-
കായം2
- മണവും രുചിയുമുള്ള ഒരു ഔഷധദ്രവ്യം, ഒരു ജാതി ചെടിയുടെ വേരിനോടടുത്തുള്ള തണ്ടിൽനിന്ന് ഊറിവരുന്ന പശകലർന്ന കറ, കറിക്കായം (പെരുങ്കായം), പാൽക്കായം എന്നു പലതരം. (പ്ര.) കടലിൽ കായം കലക്കുക = അപര്യാപ്തമായ പ്രവൃത്തിചെയ്യുക
-
കായം3
- ചതവ്, മുറിവ് (പ്ര.) പുണ്ണിനും കായത്തിനും നന്ന്
- വറു
-
കായം4
- ഒരുതരം നേത്രരോഗം
-
കായം5
- ആകാശം. (പ്ര.) "കായത്തിടിയോടു കടൽ പൊടിയ" (രാ.ച.)
-
കായം6
- സ്ഥിരമായത്
-
കീയം
- കീ എന്നു കരയുന്ന അവസ്ഥ