-
കരിമൊട്ട്, കരു-
- പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്
-
കരിവള്ളി2, കരു-
- ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം
-
കരിവാട്2, കരു-
- ഉണക്കമത്സ്യം. കരിവാടുചുട്ടു നായെ തല്ലിയപോലെ. (പഴ.)
-
കരിവാളിക്കുക, കരു-
- വെയിലുകൊണ്ടോ മറ്റോ ശരീരം കറുക്കുക, കാളിമപരക്കുക, വിളറുക, നിറം മങ്ങുക
- വികാരംകൊണ്ട് മുഖംവാടുക, ശോഭകെടുക
- കരിവാളിപ്പ്
-
കരിവേപ്പില, കരു-
- കരിവേപ്പിൻറെ ഇല, കറികൾക്കു സ്വാദുകൂട്ടാൻ ചേർക്കുന്നത്. (പ്ര.) കരിവേപ്പില ആക്കുക = ആവശ്യത്തിനു കൈക്കൊള്ളുകയും പിന്നെത്തള്ളുകയും ചെയ്യുക
-
കരിവേപ്പ്, കരിയാപ്പു, കരു-, കറി
- വേപ്പിൻറെ ഒരു വകഭേദം
-
കരിവേല(ക)ം, കരു-
- ഒരിനം വൃക്ഷം
-
കരിവേലം2, കരു-, കരിവലം
- ഭണ്ഡാരം, നിധി, കരിവേലത്തുപിള്ള = ഭണ്ഡാരം കണക്കെഴുത്തുകാരൻ
-
കരിവേലപ്പുര, കരു-
- സാധനങ്ങൾ ശേഖരിച്ചുവയ്ക്കുന്ന മുറി, ഈടുവയ്പുമുറി, ഭണ്ഡാരപ്പുര. (തെ. തി)
-
കരു1
- കറുത്ത, ഉദാ: കരുനൊച്ചി, കരുമരുത്
- കഠിനമായ