-
കട്ടള, കട്ടിള
- വാതിലിൻറെ ചട്ടം, കതകു പലകകൾ ഘടിപ്പിക്കുന്ന ചട്ടക്കൂട്
- നിബന്ധന, ആജ്ഞ, കൽപന, ഉത്തരവ്
- അളവ്, തൂക്കം, തൂക്കാനുള്ള പടി, കട്ടി
- ക്ഷേത്രത്തിൽ പ്രത്യേക വഴിപാടിനോ ആവശ്യങ്ങൾക്കോ വേണ്ടി കൊടുത്തിട്ടുള്ള നിക്ഷേപധനം
- വ്യവസ്ഥാനുസൃതമായ ചെലവ്
-
കട്ടിള
- കട്ടള
-
കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി
- ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
-
കറ്റളി
- കല്ലുകൊണ്ടുപനിതിട്ടുള്ള ക്ഷേത്രം. (പ്ര.) കറ്റളിപ്പുറം = ക്ഷേത്രത്തിനുവിട്ട ഇറയിലി നിലം
-
കാറ്റള
- കാലിലെ തള
-
കൂട്ടാളി
- കൂട്ടാൾ
-
കൂട്ടാൾ
- കൂട്ടിനുള്ള ആൾ, ഭാര്യയോ ഭർത്താവോ
- സ്നേഹിതൻ, പങ്കുകാരൻ
-
കേറ്റാളി
- മരം കയറുന്നവൻ
-
കോട്ടാള
- പാളയോ ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന കുമ്പിൾ