1. കള്ളൻ

    Share screenshot
    1. ഒരിനം സ്രാവ്
    2. കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. "കള്ളനെ കാവൽ ഏൽപ്പിക്കുക" (പഴ.)
    3. വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ
    4. ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ
    5. താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം
  2. കാളൻ1

    Share screenshot
    1. കറുത്തനിറമുള്ളവൻ
    2. മഹാശാസ്താവിൻറെ സേനാപതി
  3. കാളൻ2

    Share screenshot
    1. മോരുകുറുക്കിയുണ്ടാക്കുന്ന ഒരു പുളിച്ച കറി
  4. കാളാൻ

    Share screenshot
    1. ചാണകക്കുഴിയിൽ കാണുന്ന ഒരിനം വലിയ പുഴു, കുണ്ടളപ്പുഴു
  5. കൂളൻ

    Share screenshot
    1. കൗളൻ, മുണ്ടം
    2. പോത്തിങ്കന്ന്, നല്ല ചൊടിയുള്ള പോത്ത്
    3. വീട്ടിൽ
    4. ഒന്നിനും കൊള്ളാത്തവൻ, തെമ്മാടി, കൂളത്തരം = കൊള്ളരുതായ്മ, തെമ്മാടിത്തം
    5. ഒരിനം ചെറുപക്ഷി, പനങ്കൂളൻ
  6. കേളൻ1

    Share screenshot
    1. തോഴൻ, സ്നേഹിതൻ
    2. എത്രതിന്നാലും മതിയാകാത്തവൻ
  7. കേളൻ2

    Share screenshot
    1. ഒരു പുരുഷനാമം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല. (പഴ.)
  8. കോളണി, കോളനി

    Share screenshot
    1. ഒരു സാമ്രാജ്യശക്തിയുടെ അധീനതയിലുള്ള മറ്റൊരു രാജ്യം, പുത്രികാരാജ്യം
    2. ഒരു സംഘം ആളുകൾ കുടിയേറിപ്പാർത്ത സ്ഥലം
    3. ചേരി
    4. ഒരേജാതിയിൽപ്പെട്ട പ്രാണികൾ ഒരുമിച്ചു ജീവിക്കുന്നത്
  9. ഗാളിനി

    Share screenshot
    1. ഗാലിനി
  10. ഗോളൻ

    Share screenshot
    1. ഗോളകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക