1. കാഴ്ച

    1. നാ.
    2. കണ്ണിൻറെ അനുഭവം, കാണാനുള്ള ശക്തി, കാണൽ, നോട്ടം. "കാഴ്ചയുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ല" (പഴ.)
    3. കാണപ്പെടുന്ന വസ്തു, വിശേഷിച്ച് ശ്രദ്ധേയവും വിശിഷ്ടവുമായ വസ്തു, ദൃശ്യം
    4. ആഘോഷം, ഉത്സവം, പ്രദർശനം
    5. സന്ദർശനം, കൂടിക്കാഴ്ച, മുഖം കാണിക്കൽ (ആ.ഭാ.)
    6. ദേവന്മാരെയും, രാജാക്കന്മാരെയും, ഉന്നതവ്യക്തികളെയും മറ്റും കാണാൻ ചെല്ലുമ്പോൾ ബഹുമാനസൂചകമായി സമർപ്പിക്കുന്ന ഉപഹാരം. കേരളീയരുടെ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളിൽ പാട്ടക്കാരും മറ്റും ജന്മികൾക്ക് നൽകിയിരുന്ന വസ്തുക്കൾ. ഉദാ: തിരുമുൽക്കാഴ്ച, കാഴ്ചദ്രവ്യം. (പ്ര.) കാഴ്ചകൊടുക്കുക, -വയ്ക്കുക = ബഹുമാനപ്പെട്ടവ്യക്തികൾക്ക് ആദരപൂർവം സാധനങ്ങൾ സമർപ്പിക്കുക
    7. ദീർഘദർശനം, മുൻനോട്ടം, വീണ്ടുവിചാരം
  2. കേഴി, കേഴ്ച

    1. നാ.
    2. മരിച്ച ബന്ധുവിൻറെ തലയിൽ എണ്ണയൊഴിക്കുന്ന ഒരു ചടങ്ങ്
  3. കഴിച്ച്

    1. അവ്യ.
    2. കഴികെ
  4. കേഴ്ച

    1. നാ.
    2. കേഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക