1. അകലേബരൻ, -കളേ-

    Share screenshot
    1. ശരീരം ഇല്ലാത്തവൻ, കാമദേവൻ
  2. അത്തിക്കള്ള് -കൾ

    Share screenshot
    1. അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്
  3. ഈരംകോലി, -കൊള്ളി, ഈരാംകൊല്ലി

    Share screenshot
    1. വെളുത്തേടൻ
  4. ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം

    Share screenshot
    1. നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
    2. ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
  5. ഉരി(യ)കൊള്ളി, -ക്കള്ളി

    Share screenshot
    1. രണ്ട് ഉഴക്ക് (ഉരി) കൊള്ളുന്ന അളവുപാത്രം
  6. കന്നടഗൗളം, -ഗൗളി, -ഗൗഡം

    Share screenshot
    1. ഒരു ജന്യരാഗം
  7. കലാവികലം, കളാ-

    Share screenshot
    1. കുരികിൽ
  8. കള1

    Share screenshot
    1. "കളയുക" എന്നതിൻറെ ധാതുരൂപം.
  9. കള2

    Share screenshot
    1. ഒരുജാതി വൃക്ഷം
    2. കൃഷിചെയ്യപ്പെടുന്ന സസ്യങ്ങൾക്കിടയിൽ മുളച്ചുണ്ടാകുന്ന ചെറിയതരം പാഴ്ച്ചെടി
    3. ചക്കയായിത്തീരുന്ന പ്ലാവിൻ പൂവ് (വളർച്ച തുടങ്ങുമ്പോഴുള്ളത് കുരുന്നുചക്ക). (പ്ര.) കളയാടുക, -ചാടുക, -പുറപ്പെടുക = പ്ലാവിൻകായുണ്ടാവുക, ചക്കവിരിഞ്ഞുതുടങ്ങുക
    4. മുളന്തോട്ട
    5. മദ്ദളം, മൃദംഗം മുതലായ വാദ്യങ്ങളുടെ ശബ്ദം ക്രമീകരിക്കുന്നതിനായി അവയുടെ തോലിലിടുന്ന ഒരുതരം കൂട്ട്
  10. കള3

    Share screenshot
    1. മനോഹരമായ
    2. മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
    3. മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
    4. വ്യക്തമല്ലാത്ത, ഇടറുന്ന
    5. ശബ്ദിക്കുന്ന, കിലുങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക