1. കിങ്ങിണി

    1. നാ.
    2. ഒരുതരം ചെറിയ മണി (അരയിലും പാദത്തിലും മറ്റും ആഭരണമായി അണിയുന്നത്. സ്വർണം, വെള്ളി, പിച്ചള മുതലായവകൊണ്ടുണ്ടാക്കുന്നു)
  2. കങ്ങാണി, ങ്കാണി

    1. നാ.
    2. സമ്മാനം
    3. പുന്നെല്ലിൽനിന്ന് അമ്പലത്തിലേക്കു കൊടുക്കുന്ന വഴിപാട്
    4. മേൽനോട്ടം വഹിക്കുന്നതിനു പ്രതിഫലമായി നൽകുന്ന കരം
    5. ജന്മിയുടെ സാന്നിധ്യത്തിൽ പാട്ടക്കാരൻ മുതൽ എടുത്തു വീതിക്കുന്ന സമ്പ്രദായം
    6. ആഘോഷപൂർവമുള്ള കൊയ്ത്ത്
  3. കൊങ്ങിണി, -ങ്ങണി

    1. നാ.
    2. കൊങ്കണദേശക്കാരൻ, കൊങ്ങിണിഭാഷ സംസാരിക്കുന്നവൻ
    3. ഗൗഡസാരസ്വതബ്രാഹ്മണസമുദായത്തിൽപ്പെട്ട ആൾ
    4. കൊങ്കണി ഭാഷ
    5. മഞ്ഞപ്പൂവുള്ള ഒരു പൂച്ചെടി
    6. വേലിപ്പത്തലായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക