1. കിറുകിറു

    1. -
    2. "കിറുകിറുക്കുക" എന്നതിൻറെ ധാതുരൂപം.
  2. കറകറ

    1. അവ്യ. ശബ്ദാനു.
    2. കഠിനവസ്തുക്കൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പദം
  3. കറുകറെ, -കറുനെ

    1. അവ്യ.
    2. വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്
    3. ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകർന്ന്, വെറുപ്പോടെ
  4. കിറുകിറ

    1. നാ.
    2. കിറുകിറമാതിരിയുള്ള ശബ്ദം
  5. കുറുകുറാ1

    1. അവ്യ.
    2. വളരെ നീളംകുറഞ്ഞമട്ടിൽ, ചെറുതു ചെറുതായി
    3. സാന്ദ്രത ഏറിയിരിക്കുന്ന മട്ടിൽ, കുറുകിയരൂപത്തിൽ
  6. കുറുകുറാ2

    1. അവ്യ. ശബ്ദാനു.
    2. കുറുകുറു എന്നു ശബ്ദമുണ്ടാകും വിധത്തിൽ
  7. കൊറുകൊറെ

    1. അവ്യ.
    2. കൊറു കൊറു എന്നു ശബ്ദം കേൾക്കത്തക്കവിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക