-
കുടം1
- താഴികക്കുടം
- യോനി
- വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രം (പ്ര.) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവർത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കൽ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവിൽ അബദ്ധത്തിൽ ചാടുക. "നിറകുടം തുളുമ്പുകില്ല" (പഴ.)
- മൊട്ട്, പൂങ്കുല (വാഴ, തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാൻ സാധാരണയായി പ്രയോഗം)
- വണ്ടിച്ചക്രത്തിൻറെ മധ്യത്തിലായി ആരക്കാലുകൾ (അഴിക്കാലുകൾ) ഉറപ്പിച്ചിട്ടുള്ള ഭാഗം
-
കുടം2
- പടിഞ്ഞാറ്, പടിഞ്ഞാറൻപ്രദേശം, കൊടുന്തമിഴ് നാടുകളിലൊന്നായ കുടനാട്
-
കുടം3
- കോട്ട
- വൃക്ഷം
- പർവതം
- കൊടുവേലി
- ചുറ്റിക
-
കുടം4
- പൂയം നക്ഷത്രം
- നഗരം
-
കുഠം
- വൃക്ഷം
-
കുറ്റം
- സമൂഹത്തിനുദോഷകരമായ പ്രവൃത്തി, നിയമവിരുദ്ധമോ, നിയമത്താൽ ശിക്ഷിക്കപ്പെടാവുന്നതോ ആയ ചെയ്തി
- ധാർമികമോ സദാചാരപരമോ ആയ തെറ്റ്, പാപപ്രവൃത്തി, പിഴ, നിലവിലുള്ള വിശ്വാസപ്രമാണങ്ങൾക്കു വിരിദ്ധമായ നടപടി
- അപരാധം, വീഴ്ച. "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം" (പഴ.)
- വൈകല്യം, അംഗഭംഗം, ന്യൂനത, കുറവ്, അപൂർണത, പോരായ്മ. (പ്ര.) കുറ്റവും കുറവും = ന്യൂനതകൾ. കുറ്റസമ്മതം = കുറ്റം ഏൽക്കൽ
-
കുറ്റം2
- ഒരു ദേശവിഭാഗം
-
കൂടം
- ശരീരം
- ഗോപുരം
- കള്ളനാണയം
- വരാന്ത
- ഉന്തിനിൽക്കുന്നത്, ഉയർന്നിരിക്കുന്നത്
-
കൂറ്റം1
- കൂറുന്നത്, വാക്ക്
- കരച്ചിൽ
-
ഗുഡം
- ചതുരക്കള്ളി
- ശർക്കര
- കബളം
- ഗുളിക
- കുരുപ്പരുത്തി