-
കുതം2
- നാ.
-
ഗുദം (ഗ്രാമ്യം)
-
കുതം3
- നാ.
-
തുമ്മൽ
-
കുതം1
- നാ.
-
കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ
-
കഴിവ്
-
ബലം. ഉദാഃ തോണിക്കു കുതമുണ്ട്
-
സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
-
ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്
-
കുതികാൽ, ഉപ്പൂറ്റി, പാദത്തിൻറെ പിൻ ഭാഗം
-
ഗൂഥം
- നാ.
-
മലം
-
ഗുദം
- നാ.
-
മലദ്വാരം
-
ഗുദാം
- നാ.
-
പണ്ടകശാല
-
കാറ്റുംവെളിച്ചവും കടക്കാത്ത താമസസ്ഥലം
-
കുഥ, കുഥം
- നാ.
-
ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
-
രത്നക്കംബളം
-
കുശ, വെളുത്തദർഭ
-
പുരാണപ്രസ്തുതമായ ഒരുദേശം